ബധിര വാരാചരണത്തിന് തുടക്കം



മലപ്പുറം ജില്ലാ ബധിര അസോസിയേഷന്റെയും കൊണ്ടോട്ടി റിക്രിയേഷൻ ക്ലബ് ഓഫ് ദി ഡഫിന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ ബധിര വാരാചരണത്തിന് തുടക്കം. മലപ്പുറം എംഎസ്‌പി കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനംചെയ്തു. ഓൾ കേരള അസോസിയേഷൻ ട്രഷറർ മുജീബ് റഹ്മാൻ അധ്യക്ഷനായി.  റോഷൻ കുമാർ, കെ ഫാരിത്, മുഹമ്മദ് ഉനൈസ് എന്നിവർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു.  ന​ഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് ജനറൽ സെക്രട്ടറി റോഷൻ കുമാർ, ആകാഡ് ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത്, കെ കെ ഷാഹുൽ ഹമീദ്, പി കെ നസീമ, ബി എസ് സുസ്മിത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News