20 April Saturday

ബധിര വാരാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
മലപ്പുറം
ജില്ലാ ബധിര അസോസിയേഷന്റെയും കൊണ്ടോട്ടി റിക്രിയേഷൻ ക്ലബ് ഓഫ് ദി ഡഫിന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ ബധിര വാരാചരണത്തിന് തുടക്കം. മലപ്പുറം എംഎസ്‌പി കമ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനംചെയ്തു. ഓൾ കേരള അസോസിയേഷൻ ട്രഷറർ മുജീബ് റഹ്മാൻ അധ്യക്ഷനായി.  റോഷൻ കുമാർ, കെ ഫാരിത്, മുഹമ്മദ് ഉനൈസ് എന്നിവർ ക്ലാസെടുത്തു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു. 
ന​ഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ദി ഡഫ് ജനറൽ സെക്രട്ടറി റോഷൻ കുമാർ, ആകാഡ് ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത്, കെ കെ ഷാഹുൽ ഹമീദ്, പി കെ നസീമ, ബി എസ് സുസ്മിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top