വീട്ടിലൊതുങ്ങി പെരുന്നാൾ ആഘോഷം



മലപ്പുറം ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി  ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദേശം കണക്കിലെടുത്ത് പതിവ്‌ ഒത്തുചേരലുകൾ ഒഴിവാക്കി‌ വീടുകളിൽതന്നെയായിരുന്നു ആഘോഷം. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച്‌ പ്രാർഥന നടത്തി.  കോവിഡ്‌ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളായിരുന്നു‌ ഈ നോമ്പുകാലത്ത്‌. പള്ളികളിലെ നമസ്‌കാരങ്ങളും ഒരുമിച്ചുള്ള നോമ്പുതുറകളും ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളുമായി മതസംഘടനകളും പൂർണമായി സഹകരിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർ‌ പെരുന്നാൾ ദിനത്തിലും ജാഗ്രതയോടെ കർമരംഗത്തുണ്ടായിരുന്നു. Read on deshabhimani.com

Related News