18 April Thursday

വീട്ടിലൊതുങ്ങി പെരുന്നാൾ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
മലപ്പുറം
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി  ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദേശം കണക്കിലെടുത്ത് പതിവ്‌ ഒത്തുചേരലുകൾ ഒഴിവാക്കി‌ വീടുകളിൽതന്നെയായിരുന്നു ആഘോഷം. വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച്‌ പ്രാർഥന നടത്തി. 
കോവിഡ്‌ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളായിരുന്നു‌ ഈ നോമ്പുകാലത്ത്‌. പള്ളികളിലെ നമസ്‌കാരങ്ങളും ഒരുമിച്ചുള്ള നോമ്പുതുറകളും ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളുമായി മതസംഘടനകളും പൂർണമായി സഹകരിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർ‌ പെരുന്നാൾ ദിനത്തിലും ജാഗ്രതയോടെ കർമരംഗത്തുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top