നീന്തല്‍ പ്രാവീണ്യം 
പരിശോധന 27 മുതൽ



മലപ്പുറം  പ്ലസ് വൺ പ്രവേശനത്തിന് നീന്തലറിയാവുന്ന വിദ്യാർഥികൾക്ക് ജില്ലാ  സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നീന്തൽ സർട്ടിഫിക്കറ്റ് നൽകും.  ഇതിനായുള്ള നീന്തൽ പ്രാവീണ്യം പരിശോധന 27, 28, 29  തീയതികളിൽ നടക്കും. കലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ്‌  പൂൾ, പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ സ്വിമ്മിങ്‌ പൂൾ, മലപ്പുറം കോംണോപാറ നീന്തൽകുളം എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പരിശോധന. സ്ഥലം, തീയതി, ബ്ലോക്ക്/മുനിസിപ്പാലിറ്റി ക്രമത്തിൽ. പെരിന്തൽമണ്ണ: 27ന് പെരിന്തൽമണ്ണ ബ്ലോക്ക്, മുനിസിപ്പാലിറ്റി. 28ന് വണ്ടൂർ ബ്ലോക്ക്, മങ്കട ബ്ലോക്ക്. 29ന് നിലമ്പൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കാളികാവ് ബ്ലോക്ക്.  കലിക്കറ്റ് യൂണിവേഴ്സിറ്റി: 27ന്  തിരൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, താനൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, 28ന് പൊന്നാനി ബ്ലോക്ക്, മുനിസിപ്പാലിറ്റി, കൊണ്ടോട്ടി ബ്ലോക്ക്,  മുനിസിപ്പാലിറ്റി, 29ന് പെരുമ്പടപ്പ്, കുറ്റിപ്പുറം ബ്ലോക്കുകൾ, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി ബ്ലോക്ക്, മുനിസിപ്പാലിറ്റി.  മലപ്പുറം: 27ന് അരീക്കോട് ബ്ലോക്ക്, കോട്ടക്കൽ, മഞ്ചേരി മുനിസിപ്പാലിറ്റി, 28ന് മലപ്പുറം ബ്ലോക്ക്, മുനിസിപ്പാലിറ്റി, 29ന് വേങ്ങര ബ്ലോക്ക്, വളാഞ്ചേരി മുനിസിപ്പാലിറ്റി. Read on deshabhimani.com

Related News