24 April Wednesday

നീന്തല്‍ പ്രാവീണ്യം 
പരിശോധന 27 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

മലപ്പുറം 
പ്ലസ് വൺ പ്രവേശനത്തിന് നീന്തലറിയാവുന്ന വിദ്യാർഥികൾക്ക് ജില്ലാ  സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നീന്തൽ സർട്ടിഫിക്കറ്റ് നൽകും.  ഇതിനായുള്ള നീന്തൽ പ്രാവീണ്യം പരിശോധന 27, 28, 29  തീയതികളിൽ നടക്കും. കലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ്‌  പൂൾ, പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ സ്വിമ്മിങ്‌ പൂൾ, മലപ്പുറം കോംണോപാറ നീന്തൽകുളം എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പരിശോധന. സ്ഥലം, തീയതി, ബ്ലോക്ക്/മുനിസിപ്പാലിറ്റി ക്രമത്തിൽ. പെരിന്തൽമണ്ണ: 27ന് പെരിന്തൽമണ്ണ ബ്ലോക്ക്, മുനിസിപ്പാലിറ്റി. 28ന് വണ്ടൂർ ബ്ലോക്ക്, മങ്കട ബ്ലോക്ക്. 29ന് നിലമ്പൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കാളികാവ് ബ്ലോക്ക്.  കലിക്കറ്റ് യൂണിവേഴ്സിറ്റി: 27ന്  തിരൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, താനൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, 28ന് പൊന്നാനി ബ്ലോക്ക്, മുനിസിപ്പാലിറ്റി, കൊണ്ടോട്ടി ബ്ലോക്ക്,  മുനിസിപ്പാലിറ്റി, 29ന് പെരുമ്പടപ്പ്, കുറ്റിപ്പുറം ബ്ലോക്കുകൾ, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി ബ്ലോക്ക്, മുനിസിപ്പാലിറ്റി.  മലപ്പുറം: 27ന് അരീക്കോട് ബ്ലോക്ക്, കോട്ടക്കൽ, മഞ്ചേരി മുനിസിപ്പാലിറ്റി, 28ന് മലപ്പുറം ബ്ലോക്ക്, മുനിസിപ്പാലിറ്റി, 29ന് വേങ്ങര ബ്ലോക്ക്, വളാഞ്ചേരി മുനിസിപ്പാലിറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top