ജില്ല എ കാറ്റഗറിയിൽ



മലപ്പുറം കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. എല്ലാ ചടങ്ങുകൾക്കും പരമാവധി 50 പേരേ പങ്കെടുക്കാവൂ.  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്‌ ജനുവരി ഒന്നിലേതിനേക്കാൾ ഇരട്ടിയായാലാണ്‌ കാറ്റഗറി എയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ നടപ്പാക്കുക. സാമൂഹിക, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും  പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആണ്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നത്‌ ഉറപ്പാക്കണം. Read on deshabhimani.com

Related News