20 April Saturday
വേണം ജാഗ്രത

ജില്ല എ കാറ്റഗറിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
മലപ്പുറം
കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. എല്ലാ ചടങ്ങുകൾക്കും പരമാവധി 50 പേരേ പങ്കെടുക്കാവൂ. 
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്‌ ജനുവരി ഒന്നിലേതിനേക്കാൾ ഇരട്ടിയായാലാണ്‌ കാറ്റഗറി എയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ നടപ്പാക്കുക. സാമൂഹിക, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും  പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആണ്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നത്‌ ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top