വാട്ടർ കണക്ഷൻ 
വിച്ഛേദിക്കൽ 
തുടങ്ങി



മലപ്പുറം ജല അതോറിറ്റി മലപ്പുറം ഡിവിഷനുകീഴിലെ മലപ്പുറം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, വണ്ടൂർ, മങ്കട, മഞ്ചേരി, അരീക്കോട്, നിലമ്പൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി സെക്ഷനുകളിൽ വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെയും കേടായ വാട്ടർ മീറ്റർ മാറ്റി വയ്ക്കാത്തവരുടെയും  കണക്ഷൻ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച് തുടങ്ങി. വീഴ്ചകൾവരുത്തിയ ഉപഭോക്താക്കൾ ഉടൻ കുടിശ്ശിക അടച്ച്‌ നടപടികൾ ഒഴിവാക്കണമെന്ന് ഡിവിഷൻ റവന്യൂ ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News