കളക്ഷന്‍ വരുമാനം കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോക്ക് രണ്ടാംസ്ഥാനം

വരുമാന മികവിന് രണ്ടാംസ്ഥാനം നേടിയ പെരിന്തൽമണ്ണ ഡിപ്പോക്കുള്ള ഉപഹാരം ഗതാഗതമന്ത്രി ആന്റണിരാജുവിൽനിന്നും പെരിന്തൽമണ്ണ ഡിടിഒ കെ പി രാധാകൃഷ്ണൻ സ്വീകരിക്കുന്നു


  പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി പെരിന്തല്‍മണ്ണ ഡിപ്പോയ്ക്ക് കളക്ഷന്‍ വരുമാനത്തിലെ മികവിന് അംഗീകാരം. 2021 ഒക്ടോബറില്‍ നോര്‍ത്ത് സോണ്‍ തലത്തില്‍ പെരിന്തല്‍മണ്ണ ഡിപ്പോ രണ്ടാംസ്ഥാനം നേടി. സംസ്ഥാനതലത്തില്‍ 27-ാം സ്ഥാനവുമുണ്ട്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജുവില്‍നിന്ന് പെരിന്തല്‍മണ്ണ ഡിടിഒ കെ പി രാധാകൃഷ്ണന്‍ ഉപഹാരം ഏറ്റുവാങ്ങി.  കോഴിക്കോട് ആസ്ഥാനമായി കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ഡിപ്പോകള്‍ അടങ്ങുന്നതാണ് നോര്‍ത്ത് സോണ്‍. ജീവനക്കാരുടെയും മറ്റും നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തിയും ഡിപ്പോ കെട്ടിടങ്ങള്‍ മോടിപിടിപ്പിച്ചും പെരിന്തല്‍മണ്ണ ഡിപ്പോ മാതൃകയായിരുന്നു. ഡിപ്പോയില്‍ അടുത്തകാലത്ത് തുടങ്ങിയ മില്‍മയുടെ ഫുഡ് ട്രക്ക് അടക്കമുള്ള സൗകര്യങ്ങൾ  ശ്രദ്ധനേടിയിരുന്നു. Read on deshabhimani.com

Related News