19 April Friday

കളക്ഷന്‍ വരുമാനം കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോക്ക് രണ്ടാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

വരുമാന മികവിന് രണ്ടാംസ്ഥാനം നേടിയ പെരിന്തൽമണ്ണ ഡിപ്പോക്കുള്ള ഉപഹാരം ഗതാഗതമന്ത്രി ആന്റണിരാജുവിൽനിന്നും പെരിന്തൽമണ്ണ ഡിടിഒ കെ പി രാധാകൃഷ്ണൻ സ്വീകരിക്കുന്നു

 

പെരിന്തല്‍മണ്ണ

കെഎസ്ആര്‍ടിസി പെരിന്തല്‍മണ്ണ ഡിപ്പോയ്ക്ക് കളക്ഷന്‍ വരുമാനത്തിലെ മികവിന് അംഗീകാരം. 2021 ഒക്ടോബറില്‍ നോര്‍ത്ത് സോണ്‍ തലത്തില്‍ പെരിന്തല്‍മണ്ണ ഡിപ്പോ രണ്ടാംസ്ഥാനം നേടി. സംസ്ഥാനതലത്തില്‍ 27-ാം സ്ഥാനവുമുണ്ട്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജുവില്‍നിന്ന് പെരിന്തല്‍മണ്ണ ഡിടിഒ കെ പി രാധാകൃഷ്ണന്‍ ഉപഹാരം ഏറ്റുവാങ്ങി.  കോഴിക്കോട് ആസ്ഥാനമായി കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ഡിപ്പോകള്‍ അടങ്ങുന്നതാണ് നോര്‍ത്ത് സോണ്‍. ജീവനക്കാരുടെയും മറ്റും നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തിയും ഡിപ്പോ കെട്ടിടങ്ങള്‍ മോടിപിടിപ്പിച്ചും പെരിന്തല്‍മണ്ണ ഡിപ്പോ മാതൃകയായിരുന്നു. ഡിപ്പോയില്‍ അടുത്തകാലത്ത് തുടങ്ങിയ മില്‍മയുടെ ഫുഡ് ട്രക്ക് അടക്കമുള്ള സൗകര്യങ്ങൾ  ശ്രദ്ധനേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top