കോവിഡ്‌ 1401, രോഗമുക്തി 1591



  മലപ്പുറം  ജില്ലയിൽ വ്യാഴാഴ്ച 1401 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1591 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ 5,23,974 പേർ കോവിഡ് വിമുക്തരായി. 14.29 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.  1362 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 24 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 53,873 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.16,302 പേർ നിലവിൽ ചികിത്സയിലുണ്ട്. Read on deshabhimani.com

Related News