പാലം ഉദ്‌ഘാടനത്തിന്‌ കേന്ദ്രാനുമതി 
ആവശ്യമില്ല: മന്ത്രി



 മലപ്പുറം സിആർഐഎഫ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച എളമരം കടവ്‌ പാലത്തിന്റെ ഉദ്‌ഘാടനത്തിന്‌ കേന്ദ്രാനുമതി ആവശ്യമില്ലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.  പെട്രോളിയം സെസ്‌ ഇനത്തിൽ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതമാണത്‌. കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ്‌. 599.71 കോടി രൂപ ഇനിയും കേരളത്തിന്‌   ലഭിക്കാനുണ്ട്.   ഈ തുക ഉപയോഗിച്ച്‌ ഏത്‌ പാലമാണ്‌ നിർമിക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുന്നത്‌ സംസ്ഥാനമാണ്‌. എളമരം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്‌. പാലം ഉദ്‌ഘാടനം കേന്ദ്ര ഗതഗാതവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായും മന്ത്രി മലപ്പുറത്ത്‌ വാർത്താലേഖകരോട്‌  പറഞ്ഞു. Read on deshabhimani.com

Related News