27 April Saturday

പാലം ഉദ്‌ഘാടനത്തിന്‌ കേന്ദ്രാനുമതി 
ആവശ്യമില്ല: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

 മലപ്പുറം

സിആർഐഎഫ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച എളമരം കടവ്‌ പാലത്തിന്റെ ഉദ്‌ഘാടനത്തിന്‌ കേന്ദ്രാനുമതി ആവശ്യമില്ലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. 
പെട്രോളിയം സെസ്‌ ഇനത്തിൽ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതമാണത്‌. കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന്റെ അവകാശമാണ്‌. 599.71 കോടി രൂപ ഇനിയും കേരളത്തിന്‌   ലഭിക്കാനുണ്ട്.   ഈ തുക ഉപയോഗിച്ച്‌ ഏത്‌ പാലമാണ്‌ നിർമിക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കുന്നത്‌ സംസ്ഥാനമാണ്‌. എളമരം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്‌. പാലം ഉദ്‌ഘാടനം കേന്ദ്ര ഗതഗാതവകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായും മന്ത്രി മലപ്പുറത്ത്‌ വാർത്താലേഖകരോട്‌  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top