സ്ത്രീധനരഹിത വിവാഹ സംഗമത്തിന്‌ സ്വർണാഭരണം കൈമാറി

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് പി ശ്രീരാമകൃഷ്ണൻ സ്വർണാഭരണം കൈമാറുന്നു


പൊന്നാനി  മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ്‌ ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് ആറ് പവൻ സ്വർണാഭരണം കൈമാറി.  തവനൂർ വൃദ്ധസദനത്തിൽ നടന്ന വിവാഹ ചടങ്ങിൽ മകൾ നിരഞ്ജനയുടെയും വരൻ സംഗീതിന്റെയും സാന്നിധ്യത്തിലാണ്‌ പി ശ്രീരാമകൃഷ്‌ണൻ ആഭരണം കൈമാറിയത്‌.  29-ന് ഒമ്പതാംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ്‌  സമ്മാനം കൈമാറിയത്. സി എസ് പൊന്നാനി, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, ടി വി സുബൈർ, അഷ്റഫ് നെയ്‌തല്ലൂർ എന്നിവർ സ്നേഹ സമ്മാനം ഏറ്റുവാങ്ങി.   Read on deshabhimani.com

Related News