20 April Saturday

സ്ത്രീധനരഹിത വിവാഹ സംഗമത്തിന്‌ സ്വർണാഭരണം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് പി ശ്രീരാമകൃഷ്ണൻ സ്വർണാഭരണം കൈമാറുന്നു

പൊന്നാനി 
മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ്‌ ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് ആറ് പവൻ സ്വർണാഭരണം കൈമാറി. 
തവനൂർ വൃദ്ധസദനത്തിൽ നടന്ന വിവാഹ ചടങ്ങിൽ മകൾ നിരഞ്ജനയുടെയും വരൻ സംഗീതിന്റെയും സാന്നിധ്യത്തിലാണ്‌ പി ശ്രീരാമകൃഷ്‌ണൻ ആഭരണം കൈമാറിയത്‌. 
29-ന് ഒമ്പതാംഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ്‌  സമ്മാനം കൈമാറിയത്. സി എസ് പൊന്നാനി, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, ടി വി സുബൈർ, അഷ്റഫ് നെയ്‌തല്ലൂർ എന്നിവർ സ്നേഹ സമ്മാനം ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top