ജോലി സാധ്യതക്കനുസരിച്ച്‌ *കോഴ്‌സ് തെരഞ്ഞെടുക്കണം: *പിഎസ്‌സി ചെയർമാൻ

"പിഎസ്‌സി ചെയർമാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയിൽ അഡ്വ. എം കെ സക്കീർ സംസാരിക്കുന്നു


തേഞ്ഞിപ്പലം സർക്കാർ–-സ്വകാര്യ മേഖലകളിൽ ജോലി സാധ്യതകൾകൂടി അറിഞ്ഞശേഷമേ കോഴ്സുകൾ തെരഞ്ഞെടുക്കാവൂ എന്ന് പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച "പിഎസ്‌സി ചെയർമാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സർവകലാശാലകളുടെ പേരിൽ സ്വാശ്രയ മേഖലയിൽ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾ ബോധവാന്മാരാകണമെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. നാന്നൂറോളം പേരാണ് സംശയനിവാരണത്തിന്‌ എത്തിയത്‌. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. ഡോ. എ ബി മൊയ്തീൻകുട്ടി അധ്യക്ഷനായി. ഡോ. പി സോമനാഥൻ, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ കെ ഗീതാകുമാരി, ഡോ. നകുലൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News