20 April Saturday

ജോലി സാധ്യതക്കനുസരിച്ച്‌ *കോഴ്‌സ് തെരഞ്ഞെടുക്കണം: *പിഎസ്‌സി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

"പിഎസ്‌സി ചെയർമാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയിൽ അഡ്വ. എം കെ സക്കീർ സംസാരിക്കുന്നു

തേഞ്ഞിപ്പലം
സർക്കാർ–-സ്വകാര്യ മേഖലകളിൽ ജോലി സാധ്യതകൾകൂടി അറിഞ്ഞശേഷമേ കോഴ്സുകൾ തെരഞ്ഞെടുക്കാവൂ എന്ന് പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച "പിഎസ്‌സി ചെയർമാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ സർവകലാശാലകളുടെ പേരിൽ സ്വാശ്രയ മേഖലയിൽ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾ ബോധവാന്മാരാകണമെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു. നാന്നൂറോളം പേരാണ് സംശയനിവാരണത്തിന്‌ എത്തിയത്‌.
വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. ഡോ. എ ബി മൊയ്തീൻകുട്ടി അധ്യക്ഷനായി. ഡോ. പി സോമനാഥൻ, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ കെ ഗീതാകുമാരി, ഡോ. നകുലൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top