50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു



കരിപ്പൂർ ഷാർജയിൽനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ  യാത്രക്കാരനിൽനിന്ന്‌  1176 ഗ്രാം  സ്വർണം പിടികൂടി. കോഴിക്കോട് പൊൻമേരി പറമ്പിൽ കല്ലുംപറമ്മത്ത് ഉസ്മാനെ (60)യാണ്  എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. എയർഇന്ത്യയുടെ  എഐ 998 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവച്ചാണ് സ്വർണം കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വിലവരും.   Read on deshabhimani.com

Related News