പൊതുപണിമുടക്ക് 
വിജയിപ്പിക്കും

മത്സ്യത്തൊഴിലാളി ജില്ലാ പ്രവർത്തക കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു


തിരൂർ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന പൊതുപണിമുടക്ക് മത്സ്യമേഖലയിൽ വിജയമാക്കാൻ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. ഉണ്യാലിൽ കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സൈയ്തലവി അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എ എ റഹീം, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും കെ വി എം ഹനീഫ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News