29 March Friday

പൊതുപണിമുടക്ക് 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

മത്സ്യത്തൊഴിലാളി ജില്ലാ പ്രവർത്തക കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന പൊതുപണിമുടക്ക് മത്സ്യമേഖലയിൽ വിജയമാക്കാൻ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. ഉണ്യാലിൽ കൺവൻഷൻ സിഐടിയു
സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സൈയ്തലവി അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ
സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ,
യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എ എ റഹീം, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. യു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും കെ വി എം ഹനീഫ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top