മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ



തിരൂർ മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ തിരുന്നാവായ നിളാ നദിക്കരയിൽ നടക്കും. അങ്കവാൾ പ്രയാണം, സ്മൃതിദീപം തെളിയിക്കൽ, ദേശീയ ചരിത്ര സെമിനാർ, പ്രദർശനങ്ങൾ, കളരി പ്രദർശനം, കലാപരിപാടികൾ,  ജാലകക്കാഴ്‌ച എന്നിവ സംഘടിപ്പിക്കും. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായാണ് മഹോത്സവം നടത്തുന്നത്. പഞ്ചായത്ത്, വിവിധ വകുപ്പുകൾ, സംഘടനകൾ എന്നിവരുമായിചർച്ച നടത്താൻ തീരുമാനിച്ചു. യോഗം എം സാദ്ദിഖ്‌ ഉദ്ഘാടനംചെയ്‌തു. സി  കിളർ അധ്യക്ഷനായി. സതീശൻ കളിച്ചാത്ത്, ഇ പി സലിം, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. ഉള്ളാട്ടിൽ രവീന്ദ്രൻ ചെയർമാനായും സി പി എം ഹാരിസ്  ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. Read on deshabhimani.com

Related News