25 April Thursday

മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

തിരൂർ

മാമാങ്ക മഹോത്സവം ജനുവരി 20, 21, 22 തീയതികളിൽ തിരുന്നാവായ നിളാ നദിക്കരയിൽ നടക്കും. അങ്കവാൾ പ്രയാണം, സ്മൃതിദീപം തെളിയിക്കൽ, ദേശീയ ചരിത്ര സെമിനാർ, പ്രദർശനങ്ങൾ, കളരി പ്രദർശനം, കലാപരിപാടികൾ,  ജാലകക്കാഴ്‌ച എന്നിവ സംഘടിപ്പിക്കും. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായാണ് മഹോത്സവം നടത്തുന്നത്. പഞ്ചായത്ത്, വിവിധ വകുപ്പുകൾ, സംഘടനകൾ എന്നിവരുമായിചർച്ച നടത്താൻ തീരുമാനിച്ചു. യോഗം എം സാദ്ദിഖ്‌ ഉദ്ഘാടനംചെയ്‌തു. സി  കിളർ അധ്യക്ഷനായി. സതീശൻ കളിച്ചാത്ത്, ഇ പി സലിം, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. ഉള്ളാട്ടിൽ രവീന്ദ്രൻ ചെയർമാനായും സി പി എം ഹാരിസ്  ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top