മഴ: ജില്ലയിൽ 12,696 ഹെക്ടർ കൃഷിനാശം



  മലപ്പുറം കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. നെല്ല്‌, വാഴ, പച്ചക്കറി  ഉൾപ്പെടെ 12,696 ഹെക്‌ടർ കൃഷി വെള്ളം കയറി നശിച്ചു.  ഏകദേശം 7530 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ജില്ലയുടെ വിവിധയിടങ്ങളിലായി 1528 ഹെക്‌ടർ  നെൽകൃഷി നശിച്ചു. വേങ്ങര, പെരുമ്പടപ്പ്‌, എടപ്പാൾ, പരപ്പനങ്ങാടി, തിരൂർ, മഞ്ചേരി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെല്ലാം കൃഷി വ്യാപകമായി നശിച്ചു.  പൊന്നാനി കോൾമേഖലയിൽ 200 ഏക്കർ നെൽകൃഷി വെള്ളത്തിലായി. കാഞ്ഞിയൂർ, ചിയ്യാനൂർ, ഒതളൂർ, മാണൂർ കായൽ എന്നിവിടങ്ങളിലെ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്‌. കടലുണ്ടിപ്പുഴയുടെ കൈതോടുകളും ചാലിയാർ തോടും നിറഞ്ഞൊഴുകി വേങ്ങരയിലെ പാടശേഖരങ്ങളിൽ  വെള്ളം കയറി 100 ഹെക്‌ടർ നെൽകൃഷി നശിച്ചു. Read on deshabhimani.com

Related News