28 March Thursday

മഴ: ജില്ലയിൽ 12,696 ഹെക്ടർ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

 

മലപ്പുറം
കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. നെല്ല്‌, വാഴ, പച്ചക്കറി  ഉൾപ്പെടെ 12,696 ഹെക്‌ടർ കൃഷി വെള്ളം കയറി നശിച്ചു. 
ഏകദേശം 7530 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ജില്ലയുടെ വിവിധയിടങ്ങളിലായി 1528 ഹെക്‌ടർ  നെൽകൃഷി നശിച്ചു. വേങ്ങര, പെരുമ്പടപ്പ്‌, എടപ്പാൾ, പരപ്പനങ്ങാടി, തിരൂർ, മഞ്ചേരി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെല്ലാം കൃഷി വ്യാപകമായി നശിച്ചു. 
പൊന്നാനി കോൾമേഖലയിൽ 200 ഏക്കർ നെൽകൃഷി വെള്ളത്തിലായി. കാഞ്ഞിയൂർ, ചിയ്യാനൂർ, ഒതളൂർ, മാണൂർ കായൽ എന്നിവിടങ്ങളിലെ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്‌. കടലുണ്ടിപ്പുഴയുടെ കൈതോടുകളും ചാലിയാർ തോടും നിറഞ്ഞൊഴുകി വേങ്ങരയിലെ പാടശേഖരങ്ങളിൽ  വെള്ളം കയറി 100 ഹെക്‌ടർ നെൽകൃഷി നശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top