മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ വീണ്ടും തീ

തിരൂർ നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ


തിരൂർ  നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. മാലിന്യക്കൂമ്പാരം കത്തിയത്‌ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വെള്ളി വൈകിട്ട് ഏഴോടെയാണ്‌ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്നും തീ ഉയർന്നത്. നാട്ടുകാർ  വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ജീവനക്കാരെത്തി തീയണച്ചു. കഴിഞ്ഞ ഞായറാഴ്ചയും മാലിന്യകേന്ദ്രത്തിൽ തീപിടിച്ചിരുന്നു. മാലിന്യ സംസ്കരണ ഷെഡ്ഡും ഉപകരണങ്ങളും കത്തിനശിച്ചിരുന്നു. ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്ന പരാതി ഉയരുന്നുണ്ട്. പൊലീസ്‌ നിരീക്ഷണം വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News