മലപ്പുറം അസീസിന്റെ വീട് 
എ വിജയരാഘവൻ സന്ദർശിച്ചു

അന്തരിച്ച മുൻ ഫുട്ബോൾ താരം മലപ്പുറം അസീസിന്റെ വീട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സന്ദർശിക്കുന്നു


 മങ്കട മുൻ ദേശീയ ഫുട്ബോൾ താരം മക്കരപ്പറമ്പിലെ കാവുങ്ങൽ അബ്ദുൾ അസീസിന്റെ (മലപ്പുറം അസീസ്) വീട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സന്ദർശിച്ചു. സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന അസീസ് കഴിഞ്ഞ ഞായറാഴ്ചയാണ് അന്തരിച്ചത്.   വ്യാഴം രാവിലെ പത്തോടെയാണ് വിജയരാഘവൻ അസീസിന്റെ വീട്ടിലെത്തിയത്. അസീസുമായി വർഷങ്ങളായുള്ള സൗഹൃദം മൂത്ത മകളായ ആശിദ, ഭാര്യാ സഹോദരൻ അബ്ബാസ് കുറ്റിപുളിയൻ എന്നിവരുമായി പങ്കുവച്ചു. ഒരു മണിക്കൂറിലേറെ വീട്ടിൽ ചെലവഴിച്ചാണ് വിജയരാഘവൻ മടങ്ങിയത്. സിപിഐ എം മങ്കട ഏരിയാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, കെ വാസുദേവൻ, കെ ഫിറോസ് ബാബു, അബ്ദുൾ അസീസ്, തസ്നീം, അനീസ് എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News