സൂഫീ സംഗീതനിശ ഇന്ന്‌



കൊണ്ടോട്ടി സാംസ്‌കാരിക വകുപ്പിനുകീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ശനിയാഴ്‌ച രാത്രി ഏഴിന് സൂഫീ സംഗീതനിശ അരങ്ങേറും. ഖവാലി ഗായകൻ  അതീഖ് ഹുസൈൻ ഖാനും സംഘവു (ഹൈദരാബാദ്)മാണ്‌ പരിപാടി അവതരിപ്പിക്കുക. എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനംചെയ്യും. അക്കാദമിയിൽ ആരംഭിക്കുന്ന ഹിന്ദുസ്ഥാനി ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം  അതീഖ് ഹുസൈൻ ഖാൻ നിർവഹിക്കും. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനാകും. Read on deshabhimani.com

Related News