29 March Friday

സൂഫീ സംഗീതനിശ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കൊണ്ടോട്ടി
സാംസ്‌കാരിക വകുപ്പിനുകീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ ശനിയാഴ്‌ച രാത്രി ഏഴിന് സൂഫീ സംഗീതനിശ അരങ്ങേറും. ഖവാലി ഗായകൻ  അതീഖ് ഹുസൈൻ ഖാനും സംഘവു (ഹൈദരാബാദ്)മാണ്‌ പരിപാടി അവതരിപ്പിക്കുക. എം പി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനംചെയ്യും. അക്കാദമിയിൽ ആരംഭിക്കുന്ന ഹിന്ദുസ്ഥാനി ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം  അതീഖ് ഹുസൈൻ ഖാൻ നിർവഹിക്കും. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top