ജില്ലാ ബാങ്ക്‌ ജീവനക്കാർ ധർണ നടത്തി

മലപ്പുറം ജില്ലാ ബാങ്ക്‌ ഹെഡ്‌ ഓഫീസിനുമുന്നിൽ ജീവനക്കാർ നടത്തിയ ധർണ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ 
വി പി അനിൽ ഉദ്‌ഘാടനംചെയ്യുന്നു


മലപ്പുറം വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ജീവനക്കാർ ജില്ലാ സഹകരണ ബാങ്കിനുമുന്നിൽ ധർണ നടത്തി. കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ധർണ. ഒഴിവുകളിൽ നിയമാനുസൃത പ്രൊമോഷൻ നൽകുക, സംഘടനാ സെക്രട്ടറിയെ ഹെഡ്‌ ഓഫീസിൽ നിലനിർത്തുക, ഹയർ ഗ്രേഡ്‌ അനുവദിച്ചതിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.   സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി പി അനിൽ ഉദ്‌ഘാടനംചെയ്‌തു. പി ശ്രീധരൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, ബെഫി ജില്ലാ പ്രസിഡന്റ് ജി കണ്ണൻ, സെക്രട്ടറി രാമപ്രസാദ്, സംസ്ഥാന ജോ. സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ, സിന്ദുജ, ഇ ജയകുമാർ എന്നിവർ  സംസാരിച്ചു. പി അലി സ്വാഗതവും എ കെ മോഹൻദാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News