25 April Thursday

ജില്ലാ ബാങ്ക്‌ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

മലപ്പുറം ജില്ലാ ബാങ്ക്‌ ഹെഡ്‌ ഓഫീസിനുമുന്നിൽ ജീവനക്കാർ നടത്തിയ ധർണ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ 
വി പി അനിൽ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ജീവനക്കാർ ജില്ലാ സഹകരണ ബാങ്കിനുമുന്നിൽ ധർണ നടത്തി. കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ധർണ. ഒഴിവുകളിൽ നിയമാനുസൃത പ്രൊമോഷൻ നൽകുക, സംഘടനാ സെക്രട്ടറിയെ ഹെഡ്‌ ഓഫീസിൽ നിലനിർത്തുക, ഹയർ ഗ്രേഡ്‌ അനുവദിച്ചതിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.  
സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി പി അനിൽ ഉദ്‌ഘാടനംചെയ്‌തു. പി ശ്രീധരൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, ബെഫി ജില്ലാ പ്രസിഡന്റ് ജി കണ്ണൻ, സെക്രട്ടറി രാമപ്രസാദ്, സംസ്ഥാന ജോ. സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ, സിന്ദുജ, ഇ ജയകുമാർ എന്നിവർ  സംസാരിച്ചു. പി അലി സ്വാഗതവും എ കെ മോഹൻദാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top