4 വയസുകാരനെ പൊള്ളലേൽപ്പിച്ച ബാപ്പ അറസ്‌റ്റിൽ



തിരൂർ നാലുവയസുള്ള മകനെ ക്രൂരമായി മർദിക്കുകയും കത്തി ചൂടാക്കി കുട്ടിയുടെ ദേഹം പൊള്ളിക്കുകയുംചെയ്ത കേസിൽ ബാപ്പ അറസ്‌റ്റിൽ. കൊടക്കൽ അരീപറമ്പിൽ മൻസൂറി (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ബീരാഞ്ചിറ കൊടക്കൽ പാരിഷ്ഹാളിനടുത്ത ക്വാർട്ടേഴ്‌സിലാണ്‌  സംഭവം.  കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ്  രക്ഷിച്ചത്. പ്രതിയെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.       Read on deshabhimani.com

Related News