തുഞ്ചൻ ഉത്സവം 
മാറ്റിവച്ചു



 തിരൂർ  കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയുംചെയ്തതിനാൽ ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായരും സെക്രട്ടറി പി നന്ദകുമാർ എംഎൽഎയും അറിയിച്ചു. കോവിഡ്  രോഗവ്യാപനം കുറയുകയാണെങ്കില്‍ ഏപ്രില്‍,- മെയ് മാസങ്ങളിലായി തുഞ്ചന്‍ ഉത്സവം നടത്താമെന്നും ട്രസ്റ്റ് യോഗം തീരുമാനിച്ചു. Read on deshabhimani.com

Related News