മതിൽ തകർന്നുവീണു, വീടുകൾ 
അപകടഭീഷണിയിൽ



വേങ്ങര  മഴയിൽ കരിങ്കൽ മതിൽ പൊട്ടിവീണതോടെ രണ്ടു വീടുകൾക്ക് അപകടഭീഷണി.  കണ്ണമംഗലം മുതുവിൽകുണ്ടിലെ കൊട്ടേക്കാട്ട് പറമ്പിലാണ് മതിൽ ഇടിഞ്ഞുവീണത്. പാറോൽ പരമേശ്വരന്റെ മതിൽ അയൽവാസിയായ തണ്ണിക്കുഴിയിൽ ചന്ദ്രന്റെ വീട്ടുമുറ്റത്തേക്ക് തകർന്നുവീഴുകയായിരുന്നു. വീടിന്റെ ചുറ്റുമതിൽ വീണതോടെ മതിലിനുസമീപത്തുള്ള വീട് അപകടഭീഷണിയിലായി. Read on deshabhimani.com

Related News