ബഹിരാകാശ
വാരാഘോഷം: 
രജിസ്‌ട്രേഷൻ തുടങ്ങി



  കോഴിക്കോട് ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐഐഎസ്‌ടിയുമായി സഹകരിച്ച്‌ യുഎൽ സ്പേസ് ക്ലബ് സ്കൂൾ‌ വിദ്യാർഥികൾക്ക്‌ വിവിധ മത്സരം സംഘടിപ്പിക്കും.  ക്വിസ്, ഉപന്യാസരചന, ഐഡിയ ഫെസ്റ്റ്, വെബിനാർ, ഓൺലൈൻ വാനനിരീക്ഷണം തുടങ്ങിയ പരിപാടികളാണ്‌ സംഘടിപ്പിക്കുക.   https://ulspaceclub.in/ എന്ന വെബ്‌സൈറ്റ്‌ വഴി 21 വരെ രജിസ്റ്റർ ചെയ്യാം. സ്ഫുട്‌നിക്- ഒന്ന്‌ വിക്ഷേപിച്ച 1957 ഒക്ടോബർ നാലിന്റെയും ബഹിരാകാശ സമാധാന ഉടമ്പടി നിലവിൽവന്ന 1967 ഒക്ടോബർ 10ന്റെയും ഓർമക്കാണ്‌ ഒക്ടോബർ നാലുമുതൽ 10 വരെ ലോകബഹിരാകാശവാരമായി ആഘോഷിക്കുന്നത്‌. യുഎൽസിസിഎസിന്റെ വിദ്യാഭ്യാസ സേവനസംരംഭമാണ്‌ യുഎൽ സ്പേസ് ക്ലബ്. Read on deshabhimani.com

Related News