25 April Thursday

ബഹിരാകാശ
വാരാഘോഷം: 
രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

 

കോഴിക്കോട്
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐഐഎസ്‌ടിയുമായി സഹകരിച്ച്‌ യുഎൽ സ്പേസ് ക്ലബ് സ്കൂൾ‌ വിദ്യാർഥികൾക്ക്‌ വിവിധ മത്സരം സംഘടിപ്പിക്കും.  ക്വിസ്, ഉപന്യാസരചന, ഐഡിയ ഫെസ്റ്റ്, വെബിനാർ, ഓൺലൈൻ വാനനിരീക്ഷണം തുടങ്ങിയ പരിപാടികളാണ്‌ സംഘടിപ്പിക്കുക.   https://ulspaceclub.in/ എന്ന വെബ്‌സൈറ്റ്‌ വഴി 21 വരെ രജിസ്റ്റർ ചെയ്യാം. സ്ഫുട്‌നിക്- ഒന്ന്‌ വിക്ഷേപിച്ച 1957 ഒക്ടോബർ നാലിന്റെയും ബഹിരാകാശ സമാധാന ഉടമ്പടി നിലവിൽവന്ന 1967 ഒക്ടോബർ 10ന്റെയും ഓർമക്കാണ്‌ ഒക്ടോബർ നാലുമുതൽ 10 വരെ ലോകബഹിരാകാശവാരമായി ആഘോഷിക്കുന്നത്‌. യുഎൽസിസിഎസിന്റെ വിദ്യാഭ്യാസ സേവനസംരംഭമാണ്‌ യുഎൽ സ്പേസ് ക്ലബ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top