രോഗികൾ 479; 
രോഗമുക്തി 515



മലപ്പുറം ജില്ലയിൽ ഞായറാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുൾപ്പെടെ 479 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 457 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 14 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.  വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു. 515 പേർകൂടി രോഗമുക്തരായി.  ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 93,932 ആയി. 4554 പേർ ചികിത്സയിലുണ്ട്‌. 20,902 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 510 പേരാണ് മരിച്ചത്. Read on deshabhimani.com

Related News