സഹായത്തിന് 
തൊഴിലാളികൾ 
രംഗത്തിറങ്ങണം: 
സിഐടിയു



മലപ്പുറം  ന്യുനമർദത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ  ദുരിതമനുഭവിക്കുന്നവർക്ക് സുരക്ഷയും ആശ്വാസവുമായി സിഐടിയു പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്  ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അഭ്യർഥിച്ചു. 
തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതിശക്തമായ കാറ്റും ഇടിയോടുംകൂടിയ മഴയും ഉണ്ടാവാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. ജനങ്ങളെ സഹായിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമ്പോൾ സഹായം  നൽകി പങ്കാളികളാവണമെന്നും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News