28 March Thursday

സഹായത്തിന് 
തൊഴിലാളികൾ 
രംഗത്തിറങ്ങണം: 
സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

മലപ്പുറം  ന്യുനമർദത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ  ദുരിതമനുഭവിക്കുന്നവർക്ക് സുരക്ഷയും ആശ്വാസവുമായി സിഐടിയു പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്  ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അഭ്യർഥിച്ചു. 
തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതിശക്തമായ കാറ്റും ഇടിയോടുംകൂടിയ മഴയും ഉണ്ടാവാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. ജനങ്ങളെ സഹായിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമ്പോൾ സഹായം  നൽകി പങ്കാളികളാവണമെന്നും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top