കാടാമ്പുഴ 
ക്ഷേത്രത്തിൽ 
ദ്രവ്യകലശം 18 മുതൽ



  വളാഞ്ചേരി  കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ 18 മുതൽ 23 വരെ തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ദ്രവ്യകലശം നടക്കും. 18ന് രാവിലെ ഒമ്പതിന്‌ ആചാര്യവരണത്തോടെ  ദ്രവ്യകലശം ആരംഭിയ്ക്കും. 23ന് ബ്രഹ്മകലശത്തോടെ സമാപിയ്ക്കും. 22ന്  രാവിലെ തത്വഹോമത്തിന്റെ ഭാഗമായി  രാവിലെ 8.30ന്‌ ശേഷം മാത്രമെ മുട്ടറുക്കൽ വഴിപാട് ആരംഭിയ്ക്കുകയുള്ളൂ. 23ന്‌ രാവിലെ ഏഴുമുതൽ 10 വരെ മുട്ടറുക്കൽ വഴിപാട് ഉണ്ടായിരിയിക്കുന്നതല്ലെന്നും ദേവസ്വം  എക്സിക്യൂട്ടീവ് ഓഫീസർ കെ സുജാത അറിയിച്ചു. Read on deshabhimani.com

Related News