രോഗമുക്തി –- 2878



  മലപ്പുറം  ജില്ലയിൽ വ്യാഴാഴ്ച രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ 2061 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19.74 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 2011 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 20 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 2878 പേർ കോവിഡ് മുക്തരായി. ഇതോടെ രോഗംമാറിയവരുടെ എണ്ണം 5,08,658 ആയി. 58,233 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 21,646 പേർ ചികിത്സയിലുണ്ട്‌. Read on deshabhimani.com

Related News