സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു



മലപ്പുറം സിപിഐ എം  മലപ്പുറം മുൻ ഏരിയാ സെക്രട്ടറി സി അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അര നൂറ്റാണ്ടിലേറെക്കാലം മലപ്പുറത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായ കെപിടിയുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ലാളിത്യം, വിശുദ്ധി, ആത്മാർത്ഥത, ധീരത എന്നിവയുടെ പര്യായമായിരുന്നു അദ്ദേഹം.  അടിയന്തരാവസ്ഥാ കാലയളവിൽ മലപ്പുറം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. 90കളിൽ സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് രാഷ്ട്രീയ എതിരാളികൾ അഴിച്ചുവിട്ട കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാര വേലയുടെ ഘട്ടത്തിൽ മലപ്പുറം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആശയസമരം ഏറെ ശ്രദ്ധേയമായി.   അബ്ദുള്ള മാസ്‌റ്ററുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുന്നതായി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. Read on deshabhimani.com

Related News