19 April Friday

സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
മലപ്പുറം
സിപിഐ എം  മലപ്പുറം മുൻ ഏരിയാ സെക്രട്ടറി സി അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അര നൂറ്റാണ്ടിലേറെക്കാലം മലപ്പുറത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായ കെപിടിയുവിന്റെ ജില്ലാ ഭാരവാഹിയായിരുന്നു. ലാളിത്യം, വിശുദ്ധി, ആത്മാർത്ഥത, ധീരത എന്നിവയുടെ പര്യായമായിരുന്നു അദ്ദേഹം. 
അടിയന്തരാവസ്ഥാ കാലയളവിൽ മലപ്പുറം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. 90കളിൽ സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടർന്ന് രാഷ്ട്രീയ എതിരാളികൾ അഴിച്ചുവിട്ട കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാര വേലയുടെ ഘട്ടത്തിൽ മലപ്പുറം ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആശയസമരം ഏറെ ശ്രദ്ധേയമായി. 
 അബ്ദുള്ള മാസ്‌റ്ററുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുന്നതായി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top