കടത്തുന്നത് ആന്ധ്രയിലേക്ക്, തൈലമായി ​ദുബായിലേക്കും



നിലമ്പൂർ മറയൂരിൽനിന്ന് ജില്ലയിലെത്തുന്ന ചന്ദന തടികൾ കടത്തുന്നത് ആന്ധ്രാപ്രദേശിലേക്കെന്ന് വനം ഇ​ന്റലിജൻസ്. കഴിഞ്ഞ വർഷത്തെ മറയൂർ ചന്ദന കേസിലെ മുഖ്യപ്രതിയായ മഞ്ചേരി പുല്ലാര സ്വദേശി ഷുഹൈബ് (കുഞ്ഞാപ്പ-- -59) പിടിയിലായതോടെയാണ് ആന്ധ്രയിലെ ചന്ദന കടത്ത് ബന്ധം കണ്ടെത്തുന്നത്. ആന്ധ്രയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാക്ടറിലേക്കാണ് സംസ്ഥാനത്തെ ഭൂരിഭാ​ഗം  ചന്ദനതടികളും കടത്തുന്നത്. ഫാക്ടറിയിലെത്തുന്ന ചന്ദനതടികൾ പൗഡറാക്കിയും തൈലമാക്കിയും വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നതാണ്  രീതി. മുമ്പ്‌ വാളയാറിൽ പ്രവർത്തിച്ചിരുന്ന 13 അനധികൃത ചന്ദന ഫാക്ടറികൾ വി എസ് സർക്കാർ അടച്ചുപൂട്ടിച്ചിരുന്നു. ഇതോടെയാണ് ചന്ദനലോബികൾ ആന്ധ്രയിലേക്ക് താവളം മാറ്റിയത്.  സംസ്ഥാന വനം വിജിലൻസ് വിഭാ​ഗം ചന്ദന കടത്ത് കേസുകളുടെ ഇതരസംസ്ഥാന ബന്ധം അന്വേഷിക്കുന്നുണ്ട്. Read on deshabhimani.com

Related News