ദേശീയ വിദ്യാഭ്യാസനയം പ്രാഥമിക 
വിദ്യാലയങ്ങൾ ഇല്ലാതാക്കും: വി പി സാനു



 തലശേരി ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രാജ്യത്തെ 34 ശതമാനം ഗ്രാമങ്ങളിലെയും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതാകുമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ ജാഥയ്‌ക്ക്‌ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദളിത്‌ വിദ്യാർഥിപോലുമില്ലാത്ത 12 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ആദിവാസി വിദ്യാർഥിയുമില്ലാത്ത 21 വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തുണ്ട്‌. ആദിവാസികൾക്കും ദളിതർക്കും സംവരണംചെയ്‌ത അധ്യാപകതസ്‌തികയടക്കം ഒഴിഞ്ഞുകിടക്കുന്നു.  മേൽജാതിക്കാരായ അധ്യാപകർക്കുള്ള വെള്ളം കുടിച്ചതിനാണ്‌ മൂന്നാംക്ലാസ്‌ വിദ്യാർഥിയെ രാജസ്ഥാനിൽ അടിച്ചുകൊന്നത്‌–-  വി പി സാനു പറഞ്ഞു. Read on deshabhimani.com

Related News