19 April Friday

ദേശീയ വിദ്യാഭ്യാസനയം പ്രാഥമിക 
വിദ്യാലയങ്ങൾ ഇല്ലാതാക്കും: വി പി സാനു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

 തലശേരി

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രാജ്യത്തെ 34 ശതമാനം ഗ്രാമങ്ങളിലെയും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതാകുമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പറഞ്ഞു. എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ ജാഥയ്‌ക്ക്‌ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദളിത്‌ വിദ്യാർഥിപോലുമില്ലാത്ത 12 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ആദിവാസി വിദ്യാർഥിയുമില്ലാത്ത 21 വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തുണ്ട്‌. ആദിവാസികൾക്കും ദളിതർക്കും സംവരണംചെയ്‌ത അധ്യാപകതസ്‌തികയടക്കം ഒഴിഞ്ഞുകിടക്കുന്നു. 
മേൽജാതിക്കാരായ അധ്യാപകർക്കുള്ള വെള്ളം കുടിച്ചതിനാണ്‌ മൂന്നാംക്ലാസ്‌ വിദ്യാർഥിയെ രാജസ്ഥാനിൽ അടിച്ചുകൊന്നത്‌–-  വി പി സാനു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top