പൂവണിഞ്ഞു സ്വപ്‌നം

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരൂർ ബോയ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി വി അബ്ദുറഹ്മാൻ ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കാട് കോളനിയിലെ നിവാസികൾക്ക്‌ പട്ടയം വിതരണംചെയ്‌തപ്പോൾ


തിരൂർ രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായി ഏറെനാളത്തെ മോഹം സാക്ഷാല്‍ക്കരിച്ച ആഹ്ലാദത്തിലാണ്‌ പരന്നേക്കാട്‌ കോളനിയിലെ 67 കുടുംബങ്ങൾ. ചെറിയമുണ്ടം പഞ്ചായത്ത്‌ 2006ൽ ഉസ്മാന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ വികസന മുന്നണി ഭരിച്ചപ്പോഴാണ്‌ ഇവര്‍ക്ക് പഞ്ചായത്ത് എഗ്രിമെന്റ് പ്രകാരം ഭൂമി നല്‍കിയത്. പഞ്ചായത്തിന്റെ ഭൂമി റവന്യൂവകുപ്പിന് കൈമാറി പഞ്ചായത്ത് ഭരണസമിതി അജന്‍ഡ പാസാക്കിയെങ്കിലും പിന്നീട് വന്ന ഭരണസമിതികൾ തുടർ പ്രവർത്തനം നടത്തിയില്ല. മന്ത്രി വി അബ്ദുറഹ്‌മാന്റെ ശ്രമഫലമായാണ്‌ ഇപ്പോൾ മൂന്ന്‌ ഏക്കർ 20 സെന്റിന്റെ പട്ടയം നൽകുന്നത്‌. Read on deshabhimani.com

Related News