29 March Friday
എൽഡിഎഫ്‌ സർക്കാർ വാർഷികം

പൂവണിഞ്ഞു സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരൂർ ബോയ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി വി അബ്ദുറഹ്മാൻ ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കാട് കോളനിയിലെ നിവാസികൾക്ക്‌ പട്ടയം വിതരണംചെയ്‌തപ്പോൾ

തിരൂർ
രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായി ഏറെനാളത്തെ മോഹം സാക്ഷാല്‍ക്കരിച്ച ആഹ്ലാദത്തിലാണ്‌ പരന്നേക്കാട്‌ കോളനിയിലെ 67 കുടുംബങ്ങൾ.
ചെറിയമുണ്ടം പഞ്ചായത്ത്‌ 2006ൽ ഉസ്മാന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ വികസന മുന്നണി ഭരിച്ചപ്പോഴാണ്‌ ഇവര്‍ക്ക് പഞ്ചായത്ത് എഗ്രിമെന്റ് പ്രകാരം ഭൂമി നല്‍കിയത്.
പഞ്ചായത്തിന്റെ ഭൂമി റവന്യൂവകുപ്പിന് കൈമാറി പഞ്ചായത്ത് ഭരണസമിതി അജന്‍ഡ പാസാക്കിയെങ്കിലും പിന്നീട് വന്ന ഭരണസമിതികൾ തുടർ പ്രവർത്തനം നടത്തിയില്ല. മന്ത്രി വി അബ്ദുറഹ്‌മാന്റെ ശ്രമഫലമായാണ്‌ ഇപ്പോൾ മൂന്ന്‌ ഏക്കർ 20 സെന്റിന്റെ പട്ടയം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top