വിനോദിന്‌ 
നോർവെയിലേക്ക്‌ 
പറക്കാൻ 
സർക്കാർ സഹായം



എടക്കര ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥി വിനോദിന്‌ നോർവെയിൽ സെമിനാറിൽ പങ്കെടുക്കാൻ സർക്കാർ സഹായം. പ്രത്യേക ഉത്തരവ് വഴി ഒരുലക്ഷം രൂപയാണ്‌ അനുവദിച്ചത്. എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്‌സിൽ ഗവേഷണം നടത്തുകയാണ്‌ വിനോദ്‌. നിലമ്പൂർ ഉൾവനത്തിലെ മാഞ്ചീരി കോളനിയിലെ വിനോദ്‌ ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ റിസർച്ച് വിദ്യാർഥിയാണ്. നോർവെയിലെ ട്രോംസോ ആർട്രിച്ച് യൂണിവേഴ്സിറ്റിയിൽ 27മുതൽ 31വരെ നടക്കുന്ന അന്തർദേശീയ  സെമിനാറിലാണ്‌ പങ്കെടുക്കുന്നത്‌. പി വി അൻവർ എംഎൽഎയുടെ നിർദേശപ്രകാരമാണ്‌ സർക്കാർ ഉത്തരവിറക്കിയത്. കണ്ണൂർ സർവകലാശാലയിലെ അധ്യാപികയായ ഡോ. സീത കക്കോത്ത് വഴിയാണ് നോർവെ യാത്രക്ക്‌ വഴിയൊരുങ്ങിയത്. 26ന് കരിപ്പൂരിൽനിന്ന് ദോഹ വഴി നോർവെയിലെത്തും. Read on deshabhimani.com

Related News