19 April Friday

വിനോദിന്‌ 
നോർവെയിലേക്ക്‌ 
പറക്കാൻ 
സർക്കാർ സഹായം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
എടക്കര
ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥി വിനോദിന്‌ നോർവെയിൽ സെമിനാറിൽ പങ്കെടുക്കാൻ സർക്കാർ സഹായം. പ്രത്യേക ഉത്തരവ് വഴി ഒരുലക്ഷം രൂപയാണ്‌ അനുവദിച്ചത്. എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്‌സിൽ ഗവേഷണം നടത്തുകയാണ്‌ വിനോദ്‌. നിലമ്പൂർ ഉൾവനത്തിലെ മാഞ്ചീരി കോളനിയിലെ വിനോദ്‌ ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ റിസർച്ച് വിദ്യാർഥിയാണ്. നോർവെയിലെ ട്രോംസോ ആർട്രിച്ച് യൂണിവേഴ്സിറ്റിയിൽ 27മുതൽ 31വരെ നടക്കുന്ന അന്തർദേശീയ  സെമിനാറിലാണ്‌ പങ്കെടുക്കുന്നത്‌. പി വി അൻവർ എംഎൽഎയുടെ നിർദേശപ്രകാരമാണ്‌ സർക്കാർ ഉത്തരവിറക്കിയത്.
കണ്ണൂർ സർവകലാശാലയിലെ അധ്യാപികയായ ഡോ. സീത കക്കോത്ത് വഴിയാണ് നോർവെ യാത്രക്ക്‌ വഴിയൊരുങ്ങിയത്. 26ന് കരിപ്പൂരിൽനിന്ന് ദോഹ വഴി നോർവെയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top